Mumbai Police malayalam movie old film review
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മുംബൈ പോലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.